പൗരപ്രമുഖനും വ്യവസായിയുമായ പിബി അബ്ദുല്ല അന്തരിച്ചു


കാസര്‍കോട്, (ജൂൺ 6, 2019, www.kumblavartha.com) ●നായന്മാര്‍മൂലയിലെ പൗരപ്രമുഖനും വ്യവസായിയുമായ പിബി അബ്ദുല്ല (ഉമ്പുച്ച) (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. വ്യഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം.
അന്തരിച്ച പി.ബി അബ്ദുല്‍ റാസഖ് എംഎല്‍എ, പി.ബി അഹമ്മദ് എന്നിവരുടെ ജേഷ്ഠസഹോദരനാണ് ഉമ്പുച്ച.
ഭാര്യ: പരേതയായ മറിയം. മക്കള്‍: പി.ബി മുഹമ്മദ്, പി.ബി അഷ്‌റഫ്, പി.ബി അബ്ദുല്‍ സലാം,സമീറ, സഫീന. മരുമക്കള്‍: ഫര്‍സാന, ശഹനാസ്, ഫാത്തിമ, നൗഷാദ് തളങ്കര, സാദിഖ് നെല്ലിക്കുന്ന്.
ഖബറക്കം വൈകിട്ട് 5.30 ആലംപാടി വലിയ ജമാഅത്ത് പള്ളിയില്‍ നടക്കും.
keyword : died-pb-abdulla-brother-pb-abdul-rassak