ഗസല്‍ പത്രാധിപന്‍ അബ്ബാസ് മുതലപ്പാറ അന്തരിച്ചു


കാസർകോട്, (ജൂൺ 6, 2019, www.kumblavartha.com) ●ഗസല്‍ പത്രാധിപരും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യവുമായ അബ്ബാസ് മുതലപ്പാറ (54) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിന്ന അബ്ബാസ് മുതലപ്പാറയെ ഒരാഴ്ച മുമ്പാണ് കാസര്‍കോട്  കെയര്‍വെല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

അനവധി സാമൂഹ്യ വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ബാസ് മുതലപ്പാറ മുളിയാറിലെ പുഞ്ചിരി ക്ലബിന്റെ സജീവ പ്രവര്‍ത്തകൻ കൂടിയായിരുന്നു. കാല്‍നൂറ്റാണ്ടിലധികമായി കാസര്‍കോട്ടു നിന്നും ഗസല്‍ പത്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഗള്‍ഫിലടക്കം പ്രചാരമുള്ള പത്രമായിരുന്നു ഗസല്‍. ചെറിയ പെരുന്നാളിന് സപ്ലിമെന്റ് അടക്കം പത്രം പുറത്തെറക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം. 

പിതാവ്: സൈനുദ്ദീന്‍, മാതാവ് ഫാത്വിമ, സഹോദരങ്ങള്‍: മുഹമ്മദ്, സത്താര്‍ (ഗള്‍ഫ്), സെമീര്‍, റുഖിയ, ആയിഷ.

ഖബറടക്കം ഇന്ന് വൈകുന്നേരം ബോവിക്കാനം മുഹിയുദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
keyword : died-gasal-news-editor-abbas-muthalappara