എഴുത്ത്കാരനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ എച്ച്' എ മുഹമ്മദ് മാസ്റ്റർ അന്തരിച്ചുഅംഗഡി മുഗർ, (ജൂൺ 22, 2019, www.kumblavartha.com) ●സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും റിട്ടയേർഡ് അധ്യാപകനുമായ എച്ച് എ മുഹമ്മദ് മാസ്റ്റർ നിര്യാതനായി. ഇക്കഴിഞ്ഞ ദിവസം വരെ  എഴുത്തിലും പൊതുപ്രർത്തനത്തിലും സജീവമായിരുന്നു എച്ച് എ മാസ്റ്റർ. ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
അംഗഡി മുഗർ സ്വദേശിയായ എച്ച് എ മുഹമ്മദ് മാസ്റ്റർ ജി ബി എൽ പി എസ് ഉജാർ ഉളുവാർ,  ദീർഘകാലം ജി എസ് ബി. എസ് കുമ്പള എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.  1998 ൽ  സർവീസിൽ നിന്ന്  വിരമിച്ചു. ശേഷം 2005 വരെ ചെമ്മനാട് അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു.
സായാഹ്ന പത്രങ്ങളിലടക്കം നിരവധി ലേഖനങ്ങൾ  മലയാളത്തിലും കന്നടയിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1970 ൽ പൊന്നും പണ്ടവും എന്ന നാടകം എഴുതി അവതരിപ്പിച്ചു. 2009 ൽ ആദ്യത്തെ ചരിത്ര ഗ്രന്ഥം 'അംഗഡി മുഗർ നൂറ്റാണ്ടിലൂടെ' പ്രസിദ്ധപ്പടുത്തി.
'മുഹമ്മദ്  ശെറൂൽ സാഹിബിന്റെ പൈതൃകവും ചെന്നി മുഹമ്മദ് മുസ്ല്യാരുടെ കുടുംബ ശൃംഖലയും', 'പുത്തിഗെ പഞ്ചായത്ത് സമഗ്ര ചരിത്രവും നൂറ്റാണ്ടിലെ പൊതു പ്രവർത്തക പ്രമുഖരും' എന്നിവയാണ് മറ്റു കൃതികൾ.
പുത്തിഗെ പഞ്ചായത്ത് ആസൂത്രണ സമിതി അംഗമാണ്. സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിൽ അവസാന കാലം വരെ  നിറഞ്ഞു നിന്ന  മാസ്റ്റർ സാക്ഷരതാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അംഗഡി മുഗർ ഖത്തീബ് നഗറിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
മാനേജർ എച്ച് അബ്ദുൽ റഹ്മാൻ മാസ്റ്ററുടെയും  ബീഫാത്തിമയുടെയും മകനായി 1943 ൽ ജനിച്ച എച്ച് എ മാസ്റ്റർ അംഗഡി മുഗറിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വ്യക്തിയാണ്.
ഭാര്യ: യു.എ ആയിഷ.
മക്കൾ: ഫാത്തിമ ദിൽഷാദ്, ഖദീജത്ത് നസീറ, മറിയം സാജിദ, നഫീസത്ത് നജ്മ , അബ്ദുൽ റഷീദ്, തൻവീർ അലി.
മരുമക്കൾ : ടി എച്ച് അബ്ദുൽ നിസാർ (പട്ള ), എം എച്ച് മുഹമ്മദ് മുനീർ (കട്ടത്തട്ക്ക), സനാഹുള്ള (പെർള ).
keyword : died-Writer-retired-headmaster-ha-muhammed-master