മന്ത് രോഗവ്യാപന നിർണയത്തിന് മധൂരിൽ രാത്രികാല രക്ത പരിശോധന നടത്തി


മധൂർ, (ജൂൺ 21, 2019, www.kumblavartha.com) ●മന്തുരോഗ വ്യാപന നിർണയത്തിനായി മധൂരിരിൽ രാത്രി കാലരക്ത പരിശോധന നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് മധൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ചേർന്ന് പട്ട്ള പ്രദേശത്തെ നൂറോളം വീടുകളിൽ നിന്നായി നാനൂറോളം പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.രാത്രി 8 മുതൽ 11 വരെ നടന്ന പരിശോധനയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കം രാവിലെ മുതലേ ആരംഭിച്ചിരുന്നു.30 ഓളം സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരാണ് വീടുകൾ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചത്.കാസർകോഡ് ഡി.വി.സി യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോൺ വർഗീസ് കുമ്പള ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ഷൗക്കത്തലി എന്നിവർക്കൊപ്പം പട്ളയിലെ സംഗം ക്ലബ്ബിന്റെ ഭാരവാഹികളും പരിപാടിയ്ക്ക് നേതൃത്വം നൽകി.
keyword : conducted-blood-test-overnight-Madhur-determine-cause-disease