സബ് ജില്ലാ തല സ്കൂൾ പ്രവേശനോൽസവം ജി.എസ്‌.ബി. എസ്‌ കുമ്പള യിൽ ആഘോഷിച്ചു


കുമ്പള, (ജൂൺ 6, 2019, www.kumblavartha.com) ●സബ് ജില്ലാ തല സ്കൂൾ പ്രവേശനോൽസവം ജി.എസ്‌.ബി. എസ്‌. കുമ്പളയിൽ ആഘോഷിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ രമേശ് ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സത്യശങ്കര ഭട്ട് സൗജന്യ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. യൂണിഫോം വിതരണം സീനിയർ സൂപ്രണ്ട് ഗോപാല കൃഷ്ണ ഭട്ട് നിർവ്വഹിച്ചു. സ്കൂൾ ഡയറി ഡയറ്റ് ലക്ചറർ വിനോദ് കുമാർ പെരുമ്പളയും സ്കൂൾ ഡയറി വിതരണം ബി.പി.ഒ എൻ.വി. കുഞ്ഞിക്കൃഷ്ണനും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കൊഗ്ഗു, മദർ പി.ടി.എ പ്രസിഡന്റ് സൗദ  എന്നിവർ ആശംസകൾ നേർന്ന് സംസാരുച്ചു. ഹെഡ് മിസ്ട്രസ്സ് സരോജിനി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാഷ് നന്ദി യും പറഞ്ഞു.
keyword : celebrated-sub-district-school-entry-feast-gsbs-kumbla