പള്ളിക്കര പൂച്ചക്കാട് വാഹനാപകടം; ചെർക്കള സ്വദേശി മരണപെട്ടു ; നാല് പേർക്ക് പരിക്ക്കാസർകോട്, (ജൂൺ 1, 2019, www.kumblavartha.com) ● പള്ളിക്കര പൂച്ചക്കാടിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണപെട്ടു. ചെർക്കള അഞ്ചാംമൈലിലെ  അജ്മൽ അമ്പ്രാസ് ( 21 ) മരണപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. രാത്രിയുണ്ടായ ചാറ്റൽ മഴയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട മറ്റൊരു ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു.

പരിക്കേററവരെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും വഴിയില്‍ വെച്ച് അംറാസ് മരിക്കുകയായിരുന്നു.


റാഷിദ് (20), ജുറൈദ്(24), അമാനുള്ള (22), സഹദ് (22) എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ.
keyword : car-accident-pallikara-poochakkad-cherkala-native-died-four-injured