ദുബായ്, (ജൂൺ 7, 2019, www.kumblavartha.com) ●ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 17 പേരില്‍ ആറ് മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. ദീപക് കുമാര്‍, ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മസ്കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒമാന്‍ നമ്പര്‍ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
keuword : bus-accident-17-died-with-6-malayalies