കുമ്പള, (ജൂൺ 23, 2019, www.kumblavartha.com) ● രണ്ട് യുവാക്കളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടത്തടുക്ക എകെജി നഗറിലെ മുഹമ്മദ് രിസ്വാൻ(20), അബ്ദുൽ സ്ഥൈസൽ എന്നിവരെയാണ് ശനിയാഴ്ച വൈകുന്നേരം കത്തടുക്കയിൽ വച്ച് കമ്പള സി ഐ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് വിൽപനയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരിൽ നിന്നും 39 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
keyword : arrested-youths-kanjav