കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചുകുണ്ടംകുഴി (ജൂൺ 3, 2019, www.kumblavartha.com) ●കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ ചരണ്‍ രാജ് (22) ആണ് മരിച്ചത്. കുണ്ടംകുഴി മരുതടുക്കത്ത് തട്ടുക്കടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷമായിരുന്നു അപകടം. മരുതടുക്കത്തെ ഗ്യാരേജില്‍ ഇലക്ട്രീഷ്യനായിരുന്ന ചരണ്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ചരണ്‍ ഓടിച്ച ബൈക്ക് പൂര്‍ണമായും തകര്‍ന്നു. യുവാവിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിവൈഎഫ്‌ഐ ബഡിക്കിക്കണ്ടം യൂണിറ്റ് അംഗമാണ് ചരണ്‍ രാജ്.
പിതാവ് : പരേതനായ വസന്ത റാവു. അമ്മ: ശശികല. സഹോദരങ്ങള്‍: അവിനാഷ്, മോനിഷ.
keyword : accident-car-bike-one-died