കുമ്പള, (ജൂൺ 14, 2019, www.kumblavartha.com) ●ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സുരക്ഷിത രക്തം എല്ലാവർക്കും എന്ന സന്ദേശത്തെ മുൻനിർത്തി കുമ്പള സി.എച്ച്.സി.മെഡിക്കൽ ഓഫീസർ ഡോ.ദിവാകർ റായി വിഷയമവതരിപ്പിച്ചു.ഡോക്ടർമാരായ, ആർ.ശ്രീജിത്ത്, വി.കെ.സൗമ്യ, ഇസാഖ് ബിജു എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ .ടി.ജോഗേഷ് നന്ദിയും പറഞ്ഞു.
keyword : World-Blood-Donation-Day-Kumbalayam-Blood-donation-awareness