ഉത്തർപ്രദേശിൽ കനത്ത കാറ്റും മിന്നലും : 19 മരണം ; കനത്ത നാശനഷ്ടം


ലഖ്‌നോ, (ജൂൺ 7, 2019, www.kumblavartha.com) ●ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റിലും ഇടി മിന്നലിലും 19 പേര്‍ മരിച്ചു. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മെയിന്‍പുരിയില്‍ ആറുപേര്‍, എത്ത, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍ മൂന്നുപേര്‍, മൊറാദാബാദ്, ബദുവന്‍, പിലിബിത്ത്, മാഥുറ, കണ്ണൗജ്, സംബാല്‍, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരാളുമാണ് മരിച്ചത്.

ശക്തമായ കാറ്റും മിന്നലുമുണ്ടായ മെയിന്‍പുരിയില്‍ മാത്രം 41 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്ത ഇവിടെ എട്ടു കന്നുകാലികള്‍ ചാവുകയും ചെയ്തിട്ടുണ്ട്.
keyword : Uttar-Pradesh-Heavy-winds-Lightning-19-deaths-Serious-damage