യത്തീംഖാന വിദ്യാർഥികൾക്ക് വനിതാ ലീഗ് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തുഅനാഥ മക്കൾക്ക് അവർ മാതാക്കളായി;  യതീംഖാനയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് വനിതാ ലീഗ് മാതൃകയായി

മഞ്ചേശ്വരം, (ജൂൺ 16, 2019, www.kumblavartha.com) ●മഞ്ചേശ്വരം യത്തീംഖാനയിലെ കുട്ടികൾക്ക്‌ സ്വാന്തനമായി മഞ്ചേശ്വേരം മണ്ഡലം വനിതാ ലീഗ്.  അധ്യയന വർഷം ആരംഭിക്കവെ മഞ്ചേശ്വരം യത്തീംഖാനയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത കൊണ്ടാണ് വനിതാ ലീഗ് പ്രവർത്തകർ മാതൃകയായത്.  വനിതാലീഗ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മഞ്ചേശ്വരം യത്തീംഖാനയിൽ നടന്ന ചടങ്ങ്‌ ഹൃദയസ്‌പർശിയായി മാറി. ചടങ്ങ് മഞ്ചേശ്വേരം  മണ്ഡലം  മുസ്ലിം ലീഗ്‌ ട്രഷറർ അഷ്‌റഫ്‌  കർള  ഉദ്ഘാടനം ചെയ്‌തു. വനീത  ലീഗ്‌  മണ്ഡലം പ്രസിഡണ്ട്    ഫരീദ  സകീർ അധ്യക്ഷത വഹിച്ചു.

വനിതാ ലീഗ്‌  സംസ്ഥാന  വൈസ് പ്രസിഡണ്ട്  ആയിഷത്ത് താഹിറ മുഖ്യ   പ്രഭാഷണം നടത്തി. വനിതാ ലീഗ്‌ മണ്ഡലം സെക്രട്ടറി ആയിഷ  പെർള  സ്വാഗതം പറഞ്ഞു വാണിജ്യ പ്രമുഖരായ   യുസഫ് അൽ ഫലാഹ,  അൻവർ  സാദാത്ത് സിറ്റി ബാഗ്, കാരുണ്യ  മേഖലയിലെ സാന്നിധ്യമായ  ഖയൂം മാന്യ , യതീംഖാന ഭാരവാഹികളായ   മൊയ്‌തീൻ, പ്രിയ, മൂസകുഞ്ഞി ഹാജി,  അലിമാസ്റ്റർ  അമാനുള്ള   ഹാജി, സിദീഖ്  ഫൈസി,   അമീർ ഹാമിദി മഞ്ചേശ്വേരം, ഗ്രാമ  പഞ്ചായത്ത് അംഗങ്ങളായ ഷമീന, സിയാന  എന്നിവർ  സംസാരിച്ചു.

keyword : Students-yatheem-khana-Womens-League-Free-learning-materials-Distributed