മരുമകന്റെ കുത്തേറ്റ ഭാര്യാപിതാവ് മരിച്ചുകുമ്പള, (ജൂൺ 25, 2019, www.kumblavartha.com) ●ഭാര്യാ പിതാവിനെ യുവാവ് കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യാപിതാവ് മരണപ്പെട്ടു. ബേക്കൂര്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനെയാണ് മകളുടെ ഭര്‍ത്താവ് കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൈത്തണ്ടക്ക് കുത്തേറ്റ് ബേക്കൂര്‍ സ്വദേശി മംഗളൂരു ദെര്‍ളക്കട്ട ആശുപത്രിയില്‍ ഗുരുതരനിലയിലായിരുന്നു.ഇന്ന് പുലര്‍ച്ചയാണ് മരണം സംഭവിച്ചത്. കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് സംഭവത്തിനു ശേഷം ഒളിവിലാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
keyword : Stabbed-Son-in-law-Dead-father-in-law