സാമൂഹ്യ -വിദ്യാഭ്യാസ -കായിക മേഖലകളിലെ പ്രതിഭകൾക്ക് മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌ സ്വീകരണം ഒരുക്കുന്നുമൊഗ്രാൽ, (ജൂൺ 27, 2019, www.kumblavartha.com) ●ജില്ലയിലെ ഫുട്ബാൾ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാലിൽ നിന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ ജോയിൻ സെക്രട്ടറിയായി തെരെഞ്ഞെടുക്കപെട്ട ആസിഫ് ഇക്ബാൽ, ജില്ലയിലെ തന്നെ മികച്ച ഫുട്ബാൾ താരമായി തെര ഞ്ഞെടുക്കപെട്ട മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ താരം സിറാജ് റോണ്ടി, ഈ വർഷത്തെ സി ബി എസ് ഈ സിനിയർ സെക്കന്ററി പരീക്ഷയിൽ സൈക്കോളജിയിൽ നൂറിൽ നൂറു മാർക്ക്‌ നേടി ദേശീയ തലത്തിൽ തന്നെ ഒന്നാം റാങ് നേടിയ മൊഗ്രാൽ കെ കെ പുറത്തെ ആസിയാ റിയ, മൊഗ്രാലിലെ സാമൂഹ്യ പ്രവർത്തകൻ മുൻഷി ഫാറൂഖ് തുടങ്ങി മൊഗ്രാലിലെ സാമൂഹ്യ -വിദ്യാഭ്യാസ -കായിക മേഖലകളിലെ പ്രതിഭകൾക്ക് മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌ സ്വീകരണം ഒരുക്കുന്നു. 

ഈ മാസം 30നു ഞായറാഴ്ച (30/06/19)വെയ്‌കുന്നേരം 7മണിക്ക് മൊഗ്രാൽ ടൗണിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മൊഗ്രാൽ ഗവണ്മെന്റ് ഹെയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പടെ രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നു ഫ്രണ്ട്‌സ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.
keyword : Social-educational-sports-field-talents-Mogral-Friends-Club-Preparing-reception