ഷിറിയ പുഴ അഴിമുഖം മൂടി; വെള്ളപ്പൊക്ക ഭീഷണിയിൽ ആയിരത്തോളം കുടുംബങ്ങൾ ; നടപടിയെടുക്കാതെ അധികൃതർ


ഷിറിയ, (ജൂൺ 6, 2019, www.kumblavartha.com) ●ആരിക്കാടിയിൽ ഷിറിയ പുഴയുടെ അഴിമുഖം മൂടി മണൽത്തട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ആരിക്കാടി, ഒളയം, ബംബ്രാണ മേഖലയിൽ  പുഴയോരത്ത് താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. അഴിമുഖം അടഞ്ഞ് പോയതിനാൽ മഴക്കാലത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന മലവെള്ളം കടലിൽ എത്തിച്ചേരുന്നില്ല. ഇത് പുഴയിൽ വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ഇത്തരത്തിൽ 2017 ൽ പ്രദേശത്ത് വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ വൻ കൃഷി നാശമാണ് അന്നുണ്ടായത്. വസ്തുവകകൾക്കും നഷ്ടം സംഭവിച്ചു.

അഴിമുഖം മണ്ണ് മാറ്റി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ   പഞ്ചായത്തധികൃതർക്കും  താഹസിൽദാർക്കും , ജില്ലാ പഞ്ചായത്തിനും  പരാതി നൽകിയിട്ടും യാതൊരു  നടപടിയും ഉണ്ടായിട്ടില്ല'

എ.ഡി.എം , താഹസിൽദാർ, ജില്ല പഞ്ചായത്ത് ഉൾപ്പെടെ അടുത്തിടെ ചേർന്ന ദുരന്ത നിവാരണ യോഗത്തി ഈ കാര്യം ചർച്ച ചെയ്തു എന്നാണ് അറിയുന്നത്.  എന്നാൽ ഇതു സംബന്ധിച്ച്  ഒരു നടപടിക്കും തീരുമാനമായില്ല.

വർഷകാലം വരുന്നതിന് മുമ്പായി അടിയന്തരമായി അഴിമുഖം തുറന്നില്ലെങ്കിൽ വലിയ പൊക്കം ഉണ്ടായി കനത്ത നാശനഷ്ടങ്ങളും അതോടപ്പം പകർച്ചവ്യാധിയും ഉണ്ടാവുമെന്ന് പ്രദേശ വാസികൾക്ക് ആശങ്കപ്പെടുന്നു.
മുൻ അനുഭവം ഉണ്ടായിട്ടും അധികൃതർ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണെന്ന് കാണിക്കുന്നതെന്ന് നാട്ടുകാർ  പരാതി പറഞ്ഞു.
keyword : Shiria-River-face-covered-Thousands-families-flood-threat-Authorities-without-taking-action