റാഗിങ്; മൊഗ്രാലിൽ സ്കൂൾ വിദ്യാർത്ഥികളെ ആയുധങ്ങളുമായി ഒരു സംഘം ആക്രമിച്ചു


കുമ്പള, (ജൂൺ 22, 2019, www.kumblavartha.com) ●റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് മൊഗ്രാലിൽ ഒരു സംഘം ആയുധങ്ങളുമായി  സ്കൂൾ വിദ്യാർത്ഥികളെ  ആക്രമിച്ചു. പുസ് ടു  വിദ്യാർത്ഥികളായ മുഹമ്മദ് റമീസ് (17), മുഹമ്മദ് ഷാനവാസ്(19) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ അക്രമത്തിനിരയായത്.
കഴിഞ്ഞ ദിവസം ഈ സ്കൂളിലെ ഒരു പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായിരുന്നുവത്രെ. സംഭവത്തെത്തുടർന്ന് സ്കൂൾ അധ്യാപകർ ഏതാനും പ്ലസ് ടു  വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തിരുന്നു.
എന്നാൽ വെള്ളിയാഴ്ച 12.30 ഓടെ വിദ്യാർത്ഥികളെ ലഞ്ച് ബ്രേക്കിന്  വിട്ടപ്പോൾ റാഗിങ്ങിന് ഇരയായ കുട്ടിയുടെ ആളുകൾ എന്ന്  പറയപ്പെടുന്ന ഒരു സംഘം വടി, ബ്ലേഡ് തുടങ്ങിയ ആയുധങ്ങളുമായി സ്കൂളിലെത്തി ക്ലാസ് വിട്ടിറങ്ങിയ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും  പരിക്കേറ്റ വിദ്യാർത്ഥികളെ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ വിദ്യാർത്ഥികൾ കുമ്പള പൊലീസിൽ പരാതി നൽകി.
keyword : Ragging-school-students-mogral-group-attacked-With-arms