ഒലിവ് ചാരിറ്റി; സ്കൂൾ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തുബംബ്രാണ, (ജൂൺ 26, 2019, www.kumblavartha.com) ●ഒലിവ് ക്ലബിന് കീഴിലുളള മർഹൂം അബ്ദുൽ സലാം ചാരിറ്റി കൂട്ടായ്മ ബംബ്രാണ ജി.ബി.എൽ.പി   സ്കൂൾ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു.

സ്കൂളിൽ അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ഒലിവ് പ്രസിഡന്റ് ഷാജഹാൻ നമ്പിടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഒലിവ് സൗദി കമ്മിറ്റി സെക്രട്ടറി മുനീർ ബി.പി, ഒലിവ് സെക്രട്ടറി ജുനൈദ് ഒ.എം തുടങ്ങിയവർ സംബന്ധിച്ചു.
keyword : Olive-Charity-distributed-Umbrella-to-school-children