ലാബ് ടെക്നീഷ്യൻ നിയമനം ഇല്ല :മൊഗ്രാൽ യൂനാനി ആശുപത്രിയിൽ ലാബ് റൂം നോക്കുകുത്തിമൊഗ്രാൽ, (ജൂൺ 12, 2019, www.kumblavartha.com) ●മഴയ്ക്കൊപ്പം മഴക്കാല രോഗങ്ങളും കണ്ടു തുടങ്ങിയതോടെ മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ ലാബ് സൗകര്യം ഇപ്പോഴും നോക്കുകുത്തിയായി തന്നെ കിടക്കുന്നത് രോഗികൾക്കും വിദ്യാർത്ഥികൾക്കും  ദുരിതമാകുന്നു.

രണ്ട് വർഷം മുമ്പാണ് കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ട്‌  മുഖേന ലാബിനായി  ആശുപത്രിയിൽ സൗകര്യമൊരുക്കിയത്. എന്നാൽ ടെക്നീഷ്യനെ നിയമിക്കുന്നതിലെ  കാലതാമസമാണ് ലാബ് പ്രവർത്തനത്തിന് ഇപ്പോഴും തടസ്സമായി നിൽക്കുന്നത്. ലാബിനായി വാങ്ങിയ മരുന്നും, ഉപകരണങ്ങളും കെട്ടിടത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്നു.

അതേസമയം മരുന്നിനായി കഴിഞ്ഞ വർഷം അനുവദിച്ച തുകയിൽ ഇപ്പോഴും മരുന്ന് എത്തിക്കാൻ അധികൃതർക്കായിട്ടില്ല. പത്തുലക്ഷം രൂപയാണ് മരുന്നിന്  നീക്കിവെച്ചിരുന്നതെ  ങ്കിലും രണ്ടു ലക്ഷം രൂപയുടെ മരുന്ന് പോലും ഇതുവരെ ആശുപത്രിയിൽ എത്താത്തതും രോഗികൾക്ക് ദുരിതം ആകുന്നതായി ആക്ഷേപമുണ്ട്. നാട്ടുകാർ  ബന്ധപ്പെട്ടവരെ കണ്ടു വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും നടപടികൾ ഇല്ലെന്നാണ് പരാതി.
keyword : No-lab-technician-appointment-mogral-Unani-Hospital