ബംബ്രാണ സ്കൂളിലേക്ക് അനുവദിച്ച ബസ്സിന്റെ ഒരു വർഷത്തെ ഡ്രൈവർ വേതനം ഏറ്റെടുത്ത ഒലിവ് ക്ലബ്ബിന് മുസ്ലിം ലീഗിന്റെ അഭിനന്ദനം


ബംബ്രാണ, (ജൂൺ 19, 2019, www.kumblavartha.com) ●അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുൽ റസ്സാകിന്റെ ഫണ്ടിൽ നിന്നും ജിബി എൽ പി സ്കൂൾ ബംബ്രാണയ്ക് അനുവദിച്ച സ്ക്കൂൾ ബസ്സിന്റെ ഈ അധ്യാന വർഷത്തെ ഡ്രൈവറുടെ ശമ്പളം ഏറ്റെടുത്ത ഒലീവ് ആർട്സ് & സ്പോട്സ് ക്ലബ്ബിനെ മുസ്ലിം ലീഗ് ബംബ്രാണ മേഖല കമ്മിറ്റി അഭിനന്ദിച്ചു വർഷങ്ങളുടെ പഴക്കമുള്ള പ്രസ്തുത പൊതു വിദ്യഭ്യാസ സ്ഥാപനത്തെ ഉയർത്തെഴുനേൽപിക്കാൻ നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്തെ മുഴുവൻ സംഘടനകളും പൂർവ്വ വിദ്യാർത്ഥികളും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്നും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് വൈ:പ്രിസിഡണ്ട് എം പി മുഹമ്മദ്, സെക്രട്ടറി കെ വി യൂസുഫ്, ജി എ അഹ്മദ് കുഞ്ഞി ഗുദ്ർ വാർഡ് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ റഹ്മാൻ ബത്തേരി ,ബിടി മൊയ്തീൻ, എം പി ഖാലിദ്, മുഹമ്മദ് മുഗർ, പി എം ബാപ്പു കുട്ടി ഹാജി,ബാപ്പുവളപ്പ്, എൻ വി യൂസുഫ് നമ്പിടി, മൂസ ദിഡ്മ അബ്ദുൽ റഹ്മാൻ റാഡോ, എന്നിവർ ആവശ്യപ്പെട്ടു.
keyword : Muslim-league-congratulates-Olive-Club-for-taking-bus-drivers-allowance-to-bambrana-school