മൊഗ്രാൽ സ്പോർട്സ് ക്ലബിന് വീണ്ടും അംഗീകാരം : റോണ്ടി സിറാജ് മികച്ച സീനിയർ ഫുട്ബോൾ താരം


മൊഗ്രാൽ, (ജൂൺ 23, 2019, www.kumblavartha.com) ●2018-19 വർഷത്തെ മികച്ച ജില്ലാ സീനിയർ ഫുട്ബോൾ താരമായി മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ അംഗം റോണ്ടി സിറാജ് തെരെഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഇന്ന് രാവിലെയാണ് ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചത്. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആക്രമണ നിരയിലെ കുന്തമുനയായ റോണ്ടി കഴിഞ്ഞ ജില്ലാ സീനിയർ ലീഗിൽ ടോപ് സ്‌കോറർ ആയിരുന്നു.

പ്രാരാബ്ധങ്ങൾക്കിടയിൽ കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നതിനിടയിലുള്ള ഒഴിവ് സമയങ്ങളിൽ പെർവാഡ് കടപ്പുറത്ത് കളിച്ച് വളർന്ന റോണ്ടിയിലെ പ്രതിഭ മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിരവധി ടൂർണമെന്റുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച സിറാജ്  സൂപ്പർ കപ്പിലെ കണ്ടുപിടുത്തമായാണ് അറിയപ്പെടുന്നത്.

എതിർ ടീമിന്റെ പ്രതിരോധ നിരയെ പിച്ചിച്ചീന്തി ഗോൾവലയം ചലിപ്പിക്കുന്നതിൽ കേമനായ റോണ്ടി ഇതിനകം നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 
keyword : Mogral-Sports-club-Re-approval-rondy-siraj-best-senior-football-player