മഴ വന്നാൽ മൊഗ്രാൽ പുത്തൂർ കുളമാകുന്നു ; ദേശീയ പാത അധികൃതർക്കെതിരെ യൂത്ത് ലീഗ്


മൊഗ്രാൽ പുത്തൂർ, (ജൂൺ 11, 2019, www.kumblavartha.com) ●ശക്തമായ മഴ പെയ്താൽ മൊഗ്രാൽ പുത്തൂർ ടൗൺ കുളമാകുന്നു. മൊഗ്രാൽ പുത്തൂർ ടൗണിലെ ഡ്രൈനേജുകൾ എത്രയും വേഗത്തിൽ വൃത്തിയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീൽ മുഖേന ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമ പഞ്ചായത്ത് ഇതനുസരിച്ച് എൻ. എച്ച് , പൊതു മരാമത്ത് അധികൃതർക്ക് മാസക്കൾക്ക് മുമ്പേ ഇത് നന്നാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു.എന്നാൽ ഇതുവരെ നന്നാക്കാൻ ദേശീയ പാത അധികൃതർ തയ്യാറായിറ്റ.ദേശീയ പാത അധികൃതർക്കെതിരെ ശക്തമായ ജനരോഷമാണ് ഉയർന്നിട്ടുള്ളത്.കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്ത്. യൂത്ത് ലീഗ്. വ്യാപാരി വ്യവസായി ഏകോപന സമിതി നിരന്തരമായി ഇടപെട്ടതിനെ തുടർന്ന് ഡ്റൈനേജ് നന്നാക്കിയിരുന്നു.
ഇപ്പോൾ അഴുക്ക് വെള്ളം കെട്ടി നിൽക്കുന്നതിനാൽ വ്യാപാരികളും യാത്രക്കാരും ഡ്റൈവർമാരും ദുരിതം അനുഭവിക്കുന്നു. എത്രയും വേഗത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പതിനഞ്ചാം വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഡി.എം നൗഫൽ മുന്നറിയിപ്പ് നൽകി.
keyword : Mogral-Puthur-coming-rain-pool-Youth-league-against-National-Highway-Authority