ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഹീമോഗ്ലോബിൻ ഇഞ്ചക്ഷൻ സൗജന്യമായി നൽകുന്നുമൊഗ്രാൽ പുത്തൂർ, (ജൂൺ 19, 2019, www.kumblavartha.com) ●മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്ന ഇഞ്ചക്ഷൻ സൗജന്യമായി നൽകുന്നു. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് മാസത്തിൽ 8 എണ്ണം വീതം ഇഞ്ചക്ഷൻ ആവശ്യമായി വരുന്നു. 8000 രൂപയുടെ ഇഞ്ചക്ഷനാണ് ഒരു രോഗിക്ക് നൽകുന്നത്.

15 ഡയാലിസിസ് ചെയ്യുന്ന വുക്ക രോഗികളാണ് പഞ്ചായത്തിലുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീൽ മെഡിക്കൽ ഓഫീസർ ഡോ. നാസ്മിൻ ജെനസീറിന് മരുന്ന് കൈമാറി. പാലിയേറ്റീവ് പദ്ധതിയിൽ പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഹമീദ് ബള്ളൂർ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മെമ്പർ പ്രമിള, ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ്, പാലിയേറ്റിവ് നഴ്സ് സുജാത, എച്ച്.എം.സി മെബർ ഹനീഫ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുന്ദരൻ, റഷീദ്, ഫാർമസിസ്റ്റ് രതീഷ്, സ്റ്റാഫ് നഴ്സുമാരായ കനി, ഷീജ, ത്രേസ്യ, ഷംസാദ് എന്നിവർ സംബന്ധിച്ചു.
keyword : Mogral-Puthoor-Grama-Panchayat-offers-hemoglobin-injection-free-for-dialysis-kidney-patients