മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ്: ഫാസിസ്റ്റുകളെ പരാജയപ്പെടുത്തണം യു.ഡി.എഫ്മഞ്ചേശ്വരം, (ജൂൺ 27, 2019, www.kumblavartha.com) ●രാജ്യത്ത് ആൾക്കൂട്ട കൊലപാതകവും മത ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മതേതര ജനാധിപത്യവിശ്വാസികൾ ഫാസിസ്റ്റ് ശക്തികൾക്കെതിരെ കൈകോർത്ത് നിൽക്കണമെന്ന് യു.ഡി.എഫ്. മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങി പ്രവർത്തിക്കണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ചെയർമാൻ ടി.എ. മൂസ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോക്ടർ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയതു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, അഡ്വ: സി.കെ. ശ്രീധരൻ, എം.സി. ഖമറുദ്ദീൻ, ഹക്കീം കുന്നിൽ, എ. അബ്ദുൽ റഹ് മാൻ, കെ. നീലകണ്ഠൻ, എ. ഗോവിന്ദൻ നായർ, അസീസ് മരിക്കെ, വി.പി. അബ്ദുൽ ഖാദർ, രാഘവ ചേവാർ, കുഞ്ഞമ്പു നായർ, ജെ. സോമശേഖർ, എ.കെ.എം. അഷ്റഫ്, ഡി എം.കെ.മുഹമ്മദ്, അബ്ബാസ് ഓണന്ത, എം. അബ്ദുല്ല മുഗു.ഹനീഫ ഹാജി പൈവളിഗ, എ.കെ.ആരിഫ് പ്രസംഗിച്ചു. സൈഫുള്ളതങ്ങൾ, എം.കെ. അലി മാസ്റ്റർ, അഡ്വ: സക്കീർ അഹമദ്, കെ.അന്തുഞ്ഞി ഹാജി, ബി. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മജാൽ, അബൂബക്കർ പെർദന, ഇ.കെ. മുഹമ്മദ് കുഞ്ഞി ചർച്ചയിൽ പങ്കെടുത്തു. മഞ്ചുനാഥ ആൾവ സ്വാഗതവും എം. അബ്ബാസ് നന്ദിയും പറഞ്ഞു.
keyword : Manjeswaram-by-election-should-defeat-fascists-UDF