അബുദാബി, (ജൂൺ 3, 2019, www.kumblavartha.com) ●ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക കോംപ്ലക്സ് അബു ദാബി ചാപ്റ്റർ ജനറൽ ബോഡി യോഗം സ്മോക്കി കഫേയിൽ വെച്ച് ചേർന്നു . അബു ദാബി ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മൊവ്വൽ അദ്ധ്യക്ഷത വഹിച്ചു , സമസ്ത വൈസ് പ്രസിഡണ്ടും എം ഐ സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഉസ്താദ് യു എം അബ്ദുൽ റഹിമാൻ മൗലവി ഉത്ഘാടനം ചെയ്തു . കഴിഞ്ഞ രണ്ടു വര്‍ഷം നല്ല നിലയിൽ പ്രവർത്തനം നടത്തിയ അബു ദാബി ചാപ്റ്ററിനെ യു. എം. ഉസ്താദ് മുക്തകണ്ഠം പ്രശംസിച്ചു . ഉസ്മാൻ ബെള്ളിപ്പാടി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു , ഇസ്മായില്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, മുജീബ് കമ്പാര്‍ , സെഡ് എ മൊഗ്രാല്‍, അബ്ദുല്‍ കരീം ഹുദവി, യു. കെ. മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബദിയടുക്ക, റഊഫ് ബായിക്കര, നജീബ് മൊഗ്രാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സുലൈമാന്‍ കാനക്കോട്, മുജീബ് മൊഗ്രാല്‍, ഇസ്മായില്‍ ഉദിനൂര്‍, അനീഫ് പടിഞ്ഞാര്‍മൂല, സത്താര്‍ കുന്നുംകൈ, അഷ്റഫ് പൂച്ചക്കാട്, ഷമീം ബേക്കല്‍, റഹീം തോട്ടം, റൗഫ് ഉദുമ , അഷ്റഫ് കീഴുർ , അബ്ദുൽ അസീസ് കീഴുർ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി ,അഷ്റഫ് മൊവ്വൽ ( പ്രസിഡണ്ട് ) , അനീസ് മാങ്ങാട് ( ജനറൽ സെക്രട്ടറി ) നൗഷാദ് മിഹ്റാജ് ( ട്രഷറർ ) , ഉസ്മാൻ ബെള്ളിപ്പാടി (ഓർഗനൈസിങ് സെക്രട്ടറി ), മുജീബ് മൊഗ്രാൽ , അഷ്റഫ് പൂച്ചക്കാട്. റഹിം തോട്ടത്തിൽ , അഷ്റഫ് കീഴുർ ( വൈസ് പ്രസിഡണ്ടുമാർ ), ഹനീഫ് പടിഞ്ഞാർമൂല , അബ്ദുൽ കരിം ഹുദവി, ആബിദ് നാലാം വാതുക്കൽ , റൗഫ് ഉദുമ ( സെക്രട്ടിമാർ ) എന്നിവരെ തെരെഞ്ഞെടുത്തു . ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും, ആബിദ് നാലാംവാതുക്കല് നന്ദിയും പറഞ്ഞു.
keyword : MIC-Abu-Dhabi-Chapters-New-office-bearers