കൊടിയമ്മ സ്‌കൂളിൽ നിർമ്മാണത്തിനിടയിൽ ചിൽഡ്രൻസ് പാർക്ക് തകർന്ന് വീണ സംഭവം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: ഡി വൈ എഫ് ഐകുമ്പള, (ജൂൺ 7, 2019, www.kumblavartha.com) ●കുമ്പള പഞ്ചായത്ത് കൊടിയമ്മ ജി.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്ക് നിർമ്മാണത്തിലിരിക്കെ തകർന്ന് വീണത് അന്വേഷിച്ച് കുറ്റക്കാരായ കരാറുകാർക്കെതിരെയും ഉത്തരാവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ കൊടിയമ്മ യൂണിറ്റ് കമ്മിറ്റി കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സ്റ്റീൽ ഇൻഡ്രസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് 574 150 രൂപയുടെ കരാർ ഏറ്റെടുത്തത്. ഇതിൽ 153380 രൂപ കരാറുകാരന് ഇതിനോടകം നൽകിക്കഴിഞ്ഞു.
എന്നാൽ സ്റ്റീൽ ഇൻഡസ്ടീസ് കമ്പനിയിൽ നിന്നും ഒരു സ്വകാര്യ വ്യക്തി ഇതിന്റെ സബ് കരാർ എടുത്തിരിക്കുകയാണെന്നും എന്നാൽ കരാറുകാരുടെ  പഞ്ചായത്ത് ഫണ്ട് അടിച്ചു മാറ്റുന്ന സംഘമാന്നെന്നും ഡി, വൈ എഫ് ഐ ആരോപിച്ചു.
അഴിമതിക്കാരെ ഒഴിവാക്കി പുതിയ ആളുകളെ കരാർ ഏൽപ്പിച്ച് ചിൽഡ്രൻസ് പാർക്കിന്റെ പ്രവർത്തി അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഇപ്പോൾ സംഭവിച്ചിരിക്കുന്ന നഷ്ടം കരാറുകാരനിൽ നിന്നും ഈടാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
keyword : Kodyamma-school-During-construction-Childrens-Park-collapse-Action-against-guilty-DYFI