കിസ്സ സാംസ്കാരിക സമന്വയം അജിത്ത് കുമാർ- മനീഷ് കുടുംബ സഹായ ധനം കൈമാറി


കുമ്പള, (ജൂൺ 16, 2019, www.kumblavartha.com) ●പുഴയിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മരണമടഞ്ഞ സ: അജിത്ത് കുമാറിന്റെയും അവർക്കൊപ്പം മരണമടഞ്ഞ ബാലസംഘം കൂട്ടുകാരൻ മനീഷിന്റെയും കുടുംബ സഹായ നിധിയിലേക്ക് കിസ്സ സാംസ്കാരിക സമന്വയം സ്വരൂപിച്ച ഒരു ലക്ഷംരൂപ സഹായ സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പുവിന് കുമ്പള പൈ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ.എം ജില്ലാ സെകട്ടറി എം.വി ബാലകൃഷ്ണൻ കൈമാറി.
കിസ്സ സാംസ്കാരിക സമന്വയം ജനറൽ കൺവീനർ   അഡ്വ: സി.ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി ബാലകൃഷ്ണൻ മാസ്റ്റർ, സി.എച്ച് കഞ്ഞമ്പു , വി വി രമേഷൻ, പി രഘുദേവൻ മാസ്റ്റർ, സി.എ സുബൈർ, സിദ്ധീക്ക് കേയിപ്പാടി, മുസ്തഫ INL, അഹമ്മദ് അലി(LJ D) എന്നിവർ സംസാരിച്ചു. മുഹമ്മദ് മുറിയനാട് സ്വാഗതവും പൃത്തീരാജ് നന്ദിയും പറഞ്ഞു.
keyword : Kissa-Cultural-Synchronization-Ajith-Kumar-Manish-Family-Assistance-Forwarded