കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമിന് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സ്നേഹാദരവ്..


ദുബായ്, (ജൂൺ 14, 2019, www.kumblavartha.com) ●ദുബൈയുടെ പല ഭാഗങ്ങളിൽ നിരവധി തവണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ജന ശ്രദ്ധ നേടിയ ദുബായ് കൈൻഡ്നെസ്സ്  ബ്ലഡ് ഡോനെഷൻ ടീമിന് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സ്നേഹാദരവ്. ലോക രക്ത ദാന  ദിനത്തോടനുബന്ധിച്ചു ദുബായ് ഹെൽത്ത് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖതമി കൈൻഡ്നെസ്സ്  ബ്ലഡ് ഡോനെഷൻ ടീം  അംഗങ്ങളായ സിയാബ് തെരുവത്തിനും അൻവർ വായനാടിനും   കൈമാറി. 

ഇതിനോടകം തന്നെ 35 ഓളം രക്തദാന ക്യാമ്പുകൾ വിജയകരമായി നടത്തി ഏറെ ജനശ്രദ്ധ നേടിയ കൈൻഡ്നെസ്സ്  ബ്ലഡ് ഡോനെഷൻ ടീമിന് കിട്ടിയ ഒരു അംഗീകാരമാണ് ഈ സ്നേഹാദരവെന്നു കൈൻഡ്നെസ്സ്  ബ്ലഡ് ഡോനെഷൻ ടീം അംഗങ്ങൾ പറഞ്ഞു. കൈൻഡ്നെസ്സ്  ബ്ലഡ് ഡോനെഷൻ ടീം അംഗങ്ങളായ സലാം കന്യപ്പാടി,സുഹൈൽ കോപ്പ,  ഫൈസൽ പട്ടേൽ സുബൈർ പെർവാഡ് തുടങ്ങിവർ പരിപാടിയിൽ സംബന്ധിച്ചു.
keyword : Kindness-Blood-Donation-Team-Dubai-Health-Authority-Respect