കാസർകോട് - മഞ്ചേശ്വരം താലൂക്കിലെ റീ സർവ്വെ പരാതികൾക്ക് ഉടൻ പരിഹാരം കാണണം ; മുനീർ ഹാജി


കുമ്പള, (ജൂൺ 10, 2019, www.kumblavartha.com) ●ജില്ലയിൽ റീ സർവ്വെ നടന്ന കാസർകോട് ,മഞ്ചേശ്വരം താലൂക്കിലെ റീ - സർവ്വെ പരാതികൾ ഉടൻ തീർപ്പാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീർ ഹാജി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മഞ്ചേശ്വരം താലൂക്കിലെ ഉപ്പള, കോയിപ്പാടി വില്ലേജിൽ റീ- സർവ്വെ നടന്നിട്ട് വർഷങ്ങളായെങ്കിലും ഭൂ ഉടകൾക്ക് നികുതി അടക്കാൻ പറ്റുന്നില്ല. സർവ്വെ റിക്കാർഡിൽ പേരില്ലാത്തതിനാൽ വീണ്ടും ഫോം 8 ൽ പരാതി കൊടുക്കാൻ പറയുന്നു. റീ സർവ്വെക്കുള്ള 100 കണക്കിന് പരാതികളാണ് ഈ താലൂക്കുകളിൽ കെട്ടിക്കിടക്കുന്നത്. ഉപ്പള .കോയിപ്പാടി വില്ലേജിൽ മാസങ്ങളായി ജനങ്ങൾ നികുതി അടക്കാനായി കയറിയിറങ്ങുകയാണ്. നികുതി അടക്കാൻ പറ്റാത്തത് മൂലം കെട്ടിടം പണിയാനോ. വാഹനം എടുക്കാനോ. ജാമ്യം നിൽക്കാനോ. വായ്പ എടുക്കാനോ വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനോ സാധിക്കുന്നില്ല.
കാസർകോട് ജില്ലയിൽ വളരെ കുറച്ച് വില്ലേജിൽ മാത്രമാണ് റീ- സർവ്വെ നടത്തിയിട്ടുള്ളത്. അത് പോലും കുറ്റമറ്റതാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വില്ലേജിൽ സർവ്വെ നടക്കുന്നതിനിടയിൽ സർവ്വെയർമാരെ നിരന്തരമായി മാറ്റുന്നത് സർവ്വെ ജോലിക്ക് കാലതാമസം. നേരിടുന്നു.ബന്ധപ്പെട്ട വില്ലേജുകൾ കേന്ദ്രീകരിച്ച് സർവ്വെ അദാലത്തുകൾ സംഘടിപ്പിക്കണമെന്ന് മുനീർ ഹാജി ആവശ്യപ്പെട്ടു.ജനദ്രോഹ നടപടി തുടർന്നാൽ ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുനീർ ഹാജി പറഞ്ഞു.
keyword : Kasaragod-Manjeshwaram-Taluk-Re-survey-complaints-Immediate-solution-muneer-haji