കർണ്ണാടക നിർമിത മദ്യവുമായി രണ്ടു യുവാക്കൾ പിടിയിൽ


കുമ്പള, (ജൂൺ 22, 2019, www.kumblavartha.com) ●കർണാടക നിർമ്മിത മദ്യവുമായി രണ്ടുപേരെ കുമ്പള എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് എസ്.സ് കോളനിയിലെ രാകേഷ് (22) കൃഷ്ണ ( 29) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടറിൽ കടത്തുകയായിരുന്ന 48 കുപ്പി കർണാടക നിർമിത മദ്യവുമായി ആണ് രാകേഷിനെ ഷിറിയ പെട്രോൾ പമ്പിന് സമീപം വെച്ച് വാഹനപരിശോധന നടത്തവേ പിടികൂടിയത്. ബന്ദിയോട് അടുക്കം റോഡിൽ വച്ചാണ് കൃഷ്ണൻ 30 കുപ്പി മദ്യവുമായി പിടിയിലായത്. രണ്ടുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുമ്പള എക്സൈസ് ഇൻസ്പെക്ടർ വി വി പ്രസന്നകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, കെ കെ ബാലകൃഷ്ണൻ, സിവിൽ ഓഫീസർ കെകെ രഞ്ജിത്ത്, ഡ്രൈവർ കെവി സുമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
keyword : Karnataka-Made-alcohol-Two-youths-arrested