ജന മൈത്രി സംവിധാനം പോലീസിനെ ജനകീയമാക്കി: എ കെ ആരിഫ്


കുമ്പള, (ജൂൺ 18, 2019, www.kumblavartha.com) ●കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ജന മൈത്രി പോലീസ് സംവിധാനം പൊതുജനങ്ങൾകിടയിൽ സ്വീകാര്യത വർധിച്ച് വരികയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ് പറഞ്ഞു കുമ്പള ജന മൈത്രി പോലീസ് ചിരൻജീവി ആർട്സ് & സ്പോട്സ് ക്ലബിന്റെ സഹകരണത്തോടെ ഷേഡിക്കാവ് പഞ്ചായത്ത് ഗ്രൗണ്ടിൽ സംലടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കായിക മേഖലകളിലും ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ കുമ്പളയിലെ പൊതു ജനത്തിനിടയിലും ജന മൈത്രി ഇടം നേടിയതായും കൂട്ടി ചേർത്തു.
പൊതു ജനങ്ങളുടെ ടീമും കുമ്പള സർക്കിൾ ഇൻസ്പെക്ടർ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ടീമുമാണ് മൽസരിച്ചത്.
ഉത്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ രമേഷ് ഭട്ട് അധ്യക്ഷത വഹിച്ചു മെമ്പർ സുകേഷ് ഭണ്ഡാരി സിഐ എം കൃഷ്ണൻ, ക്ലബ്ബ് പ്രിസിഡണ്ട് മനോജ്, ട്രഷറർ ഗോപി, അഡ്വ: ഉദയകുമാർ  സംസാരിച്ചു ജനമൈത്രി പി ആർ ഒ അനിൽ കുമാർ സ്വാഗതം പറഞ്ഞു.
keyword : Jana-Maithri-system-police-became-popular-AK-Arif