ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍: ആയുഷ്മാന്‍ ഭാരത് രജിസ്റ്റര്‍ കാസര്‍കോട് ജില്ലയിൽ പുരോഗമിക്കുന്നുകാസര്‍കോട്, (ജൂൺ 11, 2019, www.kumblavartha.com) ●നിലവില്‍ RSBY/CHIS പദ്ധതിയില്‍ അംഗമായുള്ള കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങളാണ് ഈ വര്‍ഷം മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP ) വഴി ലഭ്യമാകുന്നത്.

അതിനായി നിങ്ങളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി ഇ-കാര്‍ഡ് (ഗോള്‍ഡന്‍ ഐ.ഡി.കാര്‍ഡ് ) കരസ്ഥമാക്കേണ്ടതാണ്.
•പ്രധാന മന്ത്രി ലെറ്റര്‍ കിട്ടിയവര്‍ക്കും ഇന്‍ഷുറന്‌സ് കാര്‍ഡ് എടുക്കാവുന്നതാണ്
• ആയുഷ്മാന്‍ ഭാരത് പദ്ധതിയും ഇതെ കാര്‍ഡില്‍ ഉള്‍പ്പെടും നിലവിലുള്ള  പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റി-
• കാസര്‍കോട്,കാഞ്ഞങ്ങാട്, നിലേശ്വരം, തൃകരിപ്പുർ പണത്തടി, കാറഡുക്ക പഞ്ചായത്ത്, മധുര്‍,അജാനൂര്‍, കിനാനൂർ കരിന്തളം, ഇസ്റ്റ് ഏളരി, മടിക്കൈ, മൊഗ്രാൽ പുത്തൂർ, മങ്കൽപ്പാടി, പള്ളിക്കര, ബേഡകം, പടന്ന 

ജൂണ്‍ 15 മുതല്‍ ദെലംപാടി  പഞ്ചായത്ത്, പൈവളിഗെയും, 16 ന് കളളാർ പഞ്ചായത്ത് 17 മുതൽ ചെങ്കള പഞ്ചായത്ത് എന്നിവിടങ്ങളില്‍ പുതുക്കല്‍ ക്യാമ്പ് തുടങ്ങും

റേഷന്‍കാര്‍ഡ് ,ആധാര്‍ കാര്‍ഡ് ,RSBY-CHIS സ്മാര്‍ട്ട് കാര്‍ഡ് എന്നിവയാണ് പ്രസ്തുതകേന്ദ്രങ്ങളില്‍ പുതിയ KASP കാര്‍ഡ് എടുക്കാനായി കൊണ്ടുവരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:9995606033.


keyword : Health-insurance-renewal-Aayushman-Bharat-Register-Kasaragod-district-progress