സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് തീരുന്നില്ല; ഭിന്ന ശേഷിക്കാർക്ക് വീണ്ടും കാർഡ്, രജിസ്ട്രേഷൻ തുടങ്ങി


മൊഗ്രാൽ പുത്തൂർ, (ജൂൺ 26, 2019, www.kumblavartha.com) ●റേഷൻ കാർഡ് ,ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഭിന്ന ശേഷി തിരിച്ചറിയൽ കാർഡ്, ആരോഗ്യ കാർഡ് തുടങ്ങിയ നിരവധി കാർഡുകൾക്ക് പിന്നാലെ ഭിന്നശേഷിക്കാർക്ക് വീണ്ടും തിരിച്ചറിയൽ കാർഡ് നൽകുന്നു, ഇതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി ആരംഭിച്ചു, ഭിന്നശേഷിക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിനായി ശേഖരിക്കുന്നുണ്ട്, നേരത്തെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സാമൂഹ്യ നീതി വകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡും പാസ്ബുക്കും ഭിന്ന ശേഷിക്കാരിലുണ്ട് ,എന്നാൽ ഇത് കൊണ്ടൊന്നും സർക്കാരിന്റെ ഒരു വകുപ്പും ഭിന്നശേഷി ക്കാരെ തിരിച്ചറിയുന്നില്ല, വിവിധ ആനുകൂല്യങ്ങൾക്ക് ചെന്നാൽ രേഖയായി ചോദിക്കുന്നത് മെഡിക്കൽ ബോർഡ് നൽകുന്ന വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ്,
ഇപ്പോൾ എല്ലാ ഭിന്നശേഷിക്കാരോടും ഐ. സി.ഡി. എസ് ഓൺലൈൻ രജിസ്ട്രേഷന് നിർദ്ധേശിച്ചിരിക്കുകയാണ്, ഇതിനായി ഭിന്നശേഷിക്കാരും കുടുംബവും പരക്കം പായുകയാണ്, കുന്നിൽ സി.എച്ച്, മുഹമ്മദ് കോയ സ്മാരക വായനശാലയിൽ ഭിന്നശേഷിക്കാർക്കായി സൗജന്യ ഹെൽപ്പ് ഡെസ്ക്ക് സംഘടിപ്പിച്ചു, മാഹിൻ കുന്നിൽ, എം.എ. നജീബ്, മുഹമ്മദ്‌ അക്ഷയ, തമ്പ്രീഷ് മൂപ്പ, നൗഷാദ്, ഇ.കെ. സിദ്ധീക്ക്, ഇർഷാദ്, അബ്ബാസ്  പാദാർ, അജ്മൽ, കബീർ മടം, ഷാഫി ചായിത്തോട്ടം, ആപ്പു, ആച്ചു,സിദ്ധീഖ്, ഷാബു തുടങ്ങിയവർ സംബന്ധിച്ചു.
keyword : Government-identification-card-again-fractionalists-Registration-begun