ഫുട്ബാൾ പ്രേമികൾക്ക് ഹരം പകർന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജനമൈത്രി പോലീസ് ഫുട്ബാൾ മത്സരം


കുമ്പള, (ജൂൺ 9, 2019, www.kumblavartha.com) ●ഫുട്ബാൾ പ്രേമികൾക്ക് ഹരം പകർന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജനമൈത്രി പോലീസ് ഫുട്ബാൾ മത്സരം.
        ശനിയാഴ്ച വൈകുന്നേരം മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനത്താണ് സൗഹൃദ മത്സരം അരങ്ങേറിയത്. ക്ലബ്ബ് പ്രസിഡൻറ് അൻവറിന്റെ നേതൃത്വത്തിൽ ഒരു വശത്ത് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ യുവതാരങ്ങൾ അണിനിരന്നപ്പോൾ മറു വശത്ത് അഡീഷണൽ എസ് പി പ്രശോഭിന്റെ നേതൃത്വത്തിൽ കുമ്പള സി ഐ കൃഷ്ണൻ, എ എസ് ഐ മാർ തുടങ്ങിയവരുൾപ്പെട്ട ടീം ഏത് മുന്നേറ്റത്തെയും പ്രതിരോധിക്കാനും ഏത് പ്രതിരോധ വലയത്തെയും ഭേദിച്ച് മുന്നേറാനും തയ്യാറായി നിന്നു.
       കളിയുടെ ആദ്യ പകുതിയിൽ മൊഗ്രാലിന്റെ യുവനിര കരുത്തു കാട്ടിയപ്പോൾ പൊലീസിന്റെ ഗോൾ വല കാത്ത അനിലിന്റെ കരങ്ങളെ വെട്ടിച്ച് ബാൾ ലക്ഷ്യത്തിലെത്തി.
       തുടർന്ന് ഉണർന്ന് കളിച്ച പൊലീസ് ടീം രണ്ടാം പകുതിയിൽ ഗോൾ മടക്കി. സമനിലയിലവസാനിച്ച കളി ഷൂട്ടൗട്ടിലൂടെ കരഗതമാക്കി പൊലീസ് വിജയികളായി.
       ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ ഉദ്ഘാടനം ചെയ്തു. അൻവൻ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
എ എസ് പി ശിൽപ ഐ എ എസ് മുഖ്യാതിഥിയായിരുന്നു. അഡീഷണൽ ഡി വൈ എസ് പി പ്രഷോഭ്, കുമ്പള സി ഐ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
       സേവനത്തിൽ പൊലീസിനെ പല നിർണായക ഘട്ടങ്ങളിലും സഹായിച്ചു വരുന്ന മൊഗ്രാൽപുത്തൂരിലെ ഫാറൂഖിനെ ചടങ്ങിൽ ആദരിച്ചു.
    കുമ്പള എസ് ഐ മനോജ് സ്വാഗതവും ജനമൈത്രി പൊലീസ് ഓഫീസർ അനിൽ നന്ദിയും പറഞ്ഞു.
keyword : Football-lovers-Mogral-Sports-Club-Janmaitri-Police-Football-Competition