മഞ്ചേശ്വരം മണ്ഡലത്തിലെ സമഗ്ര വികസനം ആവശ്യപ്പെട്ട് സി.പി.ഐ.എം നിവേദക സംഘം മന്ത്രിമാരെ കണ്ടുഷിറിയ, (ജൂൺ 25, 2019, www.kumblavartha.com) ●ഷിറിയ പുഴയുടെ അഴിമുഖം കരിങ്കൽ ഭിത്തി കെട്ടി തടാകം സംരക്ഷിക്കുന്നതിന്ന് വേണ്ടിയുള്ള പുലിമുട്ട് നിർമ്മാണത്തെ സംബസിച്ച് പഠനം നടത്താനാവശ്യമായ നടപടികൾ അടിയന്തിരമായും  ആരംഭിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സികുട്ടിയമ്മയോട് സി.പി.ഐ.എം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധി കളുടെയും യോഗം ജൂലൈ - 5 നകം വിളിച്ചു ചോർത്തു ആവശ്യമായ തീരുമാനമെടുക്കുമെന്നും പഠനം നടത്താനാവശ്യമായ നടപടികൾ അടിയന്തിരമായും സ്വീകരിക്കുമെന്നും  മന്ത്രി അറിയിച്ചു. കുമ്പളയിൽ LDF സർക്കാർ അനുവദിച്ച IHRD കോളേജ് ഓഫ് അപ്ലൈഡ് & സയൻസ് മഞ്ചേശ്വരം ത്തിന്റെ  അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപയുടെ പ്രവർത്തി നിർവ്വഹണത്തിനാവശ്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും ബംബ്രാണ അണക്കെട്ട് പുനർനിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയെയയും കണ്ടു. പുഴയിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ പുഴയൽ മുങ്ങിമരിച്ച അജിത്തിന്റെയും മനീഷിന്റെയും കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ബഹു: മുഖ്യമന്ത്രിയെയും കണ്ടു. എൺമകജെ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ ബജ കൂടൽ ST കോളനി റോഡ് എന്നീ ആവശ്യങ്ങളും ബന്ധപ്പെട്ട മന്തിമാരുടെ ശ്രദ്ധയിൽ പെടുത്തി. ആവശ്യമായ അടിയന്തിര നടപടികൾ ഉണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.
കെ. പി സതിഷ്ചന്ദ്രൻ ,സി. എച്ച് കുഞ്ഞമ്പു, വി. പി. പി മുസ്തഫ, എം. രാജഗോപാലൻ എം. എൽ. എ, സി. എ സുബൈർ എന്നിവർ നിവേദനസംഘത്തിലുണ്ടായിരുന്നു.
keyword : Demanding-comprehensive-development-Manjeswaram-constituency-CPIM-delegation-met-ministers