കശുമാവിൻതൈകൾ ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകുമ്പള, (ജൂൺ 8, 2019, www.kumblavartha.com) ●കശുവണ്ടി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ കർഷകർക്ക് സൗജന്യമായി കശുമാവിൻ തൈകൾ നൽകുന്നു.
 25 സെന്റ് സ്ഥലമെങ്കിലും സ്വന്തമായി ഉള്ളവർ നികുതി അടച്ച രസീതി കോപ്പി, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി എന്നിവയുമായി ജൂൺ പത്തു മുതൽ നാലു ദിവസത്തിനകം കുമ്പള കൃഷിഭവൻ ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണം. ഏക്കറിന് 60 തൈകൾ വരെ ലഭിക്കും. 
തൈയ്യൊന്നിന് 50 രൂപയും നടുന്നതിന്റെ ചെലവിലേക്കായി 50 രൂപയും ബാങ്ക് അക്കൗണ്ട് വഴി പിന്നീട് കർഷകർക്ക് ലഭിക്കുന്നതാണ്.
keyword : Cashew-plants-Applications-invited