കോഴിക്കോട്ട് നടുകടലിൽ പ്രാണരക്ഷാർത്ഥം ഉപേക്ഷിച്ച വലകൾ മൊഗ്രാലിൽ കരക്കടിഞ്ഞുകുമ്പള, (ജൂൺ 22, 2019, www.kumblavartha.com) ●മത്സ്യ ബന്ധനത്തിന് പോയ തോണിയിൽ നിന്നും  പ്രാണരക്ഷാർത്ഥം  ഉപേക്ഷിച്ച വലകൾ മൊഗ്രാലിൽ കരക്കടിഞ്ഞു.

വ്യാഴാഴ്ചയാണ് നാങ്കി കടപ്പുറത്ത് കടലിൽ പൂഴി മൂടിയ നിലയിൽ നാട്ടുകാർ  വലകണ്ടെത്തിയത്. തുടർന്ന് വല കരക്കെടുക്കാൻ ഇവർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെ വലയുടമകൾ വിവരമറിഞ്ഞ് മൊഗ്രാലിലെത്തി വല കരക്കെടുക്കാൻ ശ്രമമാരംഭിച്ചു. എസ്കവേറ്റർ വരുത്തിച്ച് വലിച്ചു നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച രണ്ട് എസ്കവേറ്ററുകൾ കൂടി വരുത്തിച്ച് വലിച്ച് വല കരക്കെത്തിച്ചു.

ഒമ്പതു ലക്ഷം വിലമതിക്കുന്ന വലയാണ്  തിരിച്ചു കിട്ടിയത്. അതിനിടെ  മഞ്ചേശ്വരത്തും  ഉഡുപ്പിയിലും ഓരോ വലകൾ കരക്കടിഞ്ഞതായും വിവരം  ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്ട് നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട സംഘം പത്തു ദിവസം മുമ്പാണ് 'വായു' ആഞ്ഞടിച്ച് തോണി  തകരുമെന്നായപ്പോൾ നടുക്കടലിൽ വച്ച് വലകൾ  വെള്ളത്തിലേക്ക്  വലിച്ചെറിഞ്ഞത്. തോണിയിൽ ഭാരം കുറച്ച് പ്രാണൻ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പിന്നീട് മറ്റൊരു ബോട്ടിലാണ് കരയിൽ നിന്നും 12 മണിക്കൂർ സഞ്ചാര ദൂരമുള്ള സ്ഥലത്തു നിന്നും വടകര തീരത്തെത്തി കര പറ്റിയത്.
keyword : Calicut-nets-left-survival-mogral-landed