'ലഹരി വിരുദ്ധ ദിനം' ബോധവൽക്കരണ സെമിനാറും പോസ്റ്റർ പ്രദർശനവും നടത്തി


കുമ്പള, (ജൂൺ 28, 2019, www.kumblavartha.com) ●അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ സെമിനാറും പോസ്റ്റർ പ്രദർശനവും നടന്നു. സ്കൂളിലെ അറബിക്, ഹിന്ദി ഭാഷാ ക്ലബുകളാണ് പ്രദർശനം സംഘടിപ്പിച്ചത് .സ്കൂൾ ലഹരി വിരുദ്ധ ക്ലബ് നേതൃത്വം നൽകിയ സെമിനാർ കുമ്പള സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ:ദിവാകര റായ് ഉദ്ഘാടനം ചെയ്തു.കൗമാരക്കാരെ ആകർഷിക്കുന്ന ലഹരിയുടെ വിവിധ തലങ്ങളെ കുറിച്ച് ശ്രീ: സുധീന്ദ്രൻ (സിവിൽ എക്സൈസ് ഓഫീസർ), ശ്രീ: സിജോ എം ജോസ് (പെരിയ സി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ) എന്നിവർ ക്ലാസെടുത്തു.

           ജില്ലാ മാസ് മീഡിയ ഓഫീസർ ശ്രീ: അരുൺലാൽ, കുമ്പള സി.എച്ച് .സി ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, എൻ ആർ എച്ച് എം കോ ഡിനേറ്റർ ശ്രീ: കമൽ , സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി രമേശൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് അഹമ്മദലി എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജജ് ലിന്റ ടീച്ചർ അധ്യക്ഷത വഹിച്ചു. ആന്റി ഡ്രഗ് ക്ലബ് കൺവീനർ ശൈലജ ടീച്ചർ സ്വാഗതവും ബീന ടീച്ചർ നന്ദിയും പറഞ്ഞു.
keyword : Anti-Drug-Day-Awareness-seminar-poster-exhibition