അൽ-ബിർ പ്രി സ്കൂൾ സമൂഹത്തിൽ ഇടം നേടി: എ കെ ആരിഫ്മൊഗ്രാൽ, (ജൂൺ 12, 2019, www.kumblavartha.com) ●സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിന് കീഴിൽ കേരള കർണാടക സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് സെന്ററുകളിൽ പ്രവർത്തിച്ച് വരുന്ന അൽ-ബിർ പ്രീ സ്കൂൾ മത-ഭൗതിക രംഗത്ത്‌ കലഘട്ടത്തിനനുയോജ്യമായ പഠന സംവിധാനങ്ങളിലൂടെ സമൂഹത്തിൽ ഇടം നേടിയിരിക്കുകയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ് പറഞ്ഞു മൊഗ്രാൽ ഇബ്രാഹിം ബാത്തിഷ മദ്രസ ക്യാമ്പസിൽ രണ്ട് വർഷമായി പ്രവർത്തിച്ച് വരുന്ന അൽ-ബിർ പ്രീ സ്കൂളിന്റെ പ്രവേശനോൽസവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മഹല്ല് പ്രിസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു സലാം ഫൈസി പേരാൽ, നാസർ മൊഗ്രാൽ, മുഹമ്മദ് ബംമ്പ്രാണ, എൻ പി അബ്ദുൽ കാദർ സംസാരിച്ചു.
keyword : Al-Bir-Pre-school-society-AK-Arif