പട്ളയിലെ യുവാവിന്റെ മരണം ദുരൂഹം ; മൃതദേഹം വിദഗ്ധ പോസ്റ്റ് മോർട്ടത്തിന് പരിയാരത്തേക്കയച്ചു


മധൂര്‍, (മെയ് 14 2019, www.kumblavartha.com) ● പട്‌ളയിലെ വിജനമായ സ്ഥലത്ത് കണ്ട യുവാവിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പട്‌ളയിലെ പ്രദീപ് കുമാറിന്റെ (43) മൃതദേഹമാണ് വീടിന് സമീപം കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു. ഇന്നലെ യുവാവിനെ മദ്യലഹരിയില്‍ നാട്ടുകാര്‍ കണ്ടിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ഭാര്യയും നാലുവയസ്സുകാരാനായ മകനുമുണ്ട്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keyword : young-man-death-sent-deadbody-pariyaram-expert-post-mortem