യുവാവിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു


ഉപ്പള, (മെയ് 31, 2019, www.kumblavartha.com) ●ഉപ്പളയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുൽ റഹിമാന്റെ മകൻ റിസ്‌വാൻ (25) നാണ് വെട്ടേറ്റത്.

വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെയാണ് സംഭവം. കൈക്കും കാലിനും ഗുരുതരമായ വെട്ടേറ്റ റിസ്‌വാനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് മാസം മുമ്പ് ഉപ്പള പച്ചിലം പാറയിലെ ഷറഫുദ്ധിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ റിസ്‌വാൻ റിമാന്റിലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും റിസ്‌വാൻ പുറത്തിറങ്ങി ഒരാഴ്ച്ച പോലുമായിട്ടില്ല. മുൻവൈരാഗ്യമാണ് റിസ്‌വാനെ വെട്ടി പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിൽ മോട്ടോർ സൈക്കിൾ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് കേസ്.
keyword : young-man-at-home-chopped-off