കുമ്പളയിൽ റെയിൽവേ സ്റ്റേഷനടുത്ത് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും മോഷണവും പിടിച്ചു പറിയും പതിവാകുന്നു


കഴിഞ്ഞ ദിവസം ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15000 രൂപ തട്ടിപ്പറിച്ചു

കുമ്പള, (മെയ് 17 2019, www.kumblavartha.com) ● കുമ്പളയിൽ ദേശീയ പാതയിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വാഹനങ്ങളിൽ നിന്ന് മോഷണവും വാഹനം തടഞ്ഞുള്ള പിടിച്ചു പറയും പതിവാകുന്നു. രാത്രി പന്തണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്, അന്തർ സംസ്ഥാന ലോറികളും നാലു ചക്ര ടൂറിസ്റ്റ് വാഹനങ്ങളുമാണ് കൂടുതലായും പിടിച്ചു പറിക്ക് ഇരയാകുന്നത്.
മെയ് പതിനഞ്ചിന് രാത്രി മംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് മത്സ്യവുമായി പോകുകയായിരുന്ന ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15000 രൂപ തട്ടിയെടുത്തതാണ് ഇതിൽ അവസാനത്തേത്. 
ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് വാഹനം  നിർത്തി ഡ്രൈവർ സീറ്റിലിരുന്ന് ഉറങ്ങുന്ന സമയം ഇയാളുടെ അഴിച്ചു വെച്ച ഷർട്ടും വാഹനത്തിന്റെ രേഖകളും മോഷ്ടിച്ചിരുന്നു. ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എടിഎം കാർഡും നഷ്ടപ്പെട്ട മഹാരാഷട്രക്കാരനായ  ഡ്രൈവർ ബന്ധുക്കളുമായി ബന്ധപ്പെടാൻ പോലും കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. റോഡരികിൽ വാഹനം നിർത്തി വാഹനത്തിലുള്ളവർ ഹോട്ടലിൽ കയറുന്ന തക്കം നോക്കി മൊബൈൽ ഫോണുകളും മറ്റും കവരുന്നതും പതിവായിരിക്കുകയാണ്.
keyword : vehicle-robbery-near-railway-station-kumbla