കുമ്പളയിൽ തീവണ്ടിക്ക് നേരെ കല്ലേറ്; പെൺകുട്ടിക്ക് പരുക്ക്


കുമ്പള, (മെയ് 04 2019, www.kumblavartha.com) ●ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പെൺകുട്ടിക്ക് പരുക്കേറ്റു. പടന്നക്കാട്ടെ കെ മൊയ്തീൻ- നസീമ ദമ്പതികളുടെ മകൾ കെ ഫാത്തിമക്കാണ് (16) കല്ലേറിൽ പരിക്കേറ്റത്. താഴെ സാരമായ പരിക്കുകളോടെ ഫാത്തിമയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ട് 5:30 മണിയോടെയാണ് സംഭവം. മംഗളൂരു- കണ്ണൂർ പാസഞ്ചർ തീവണ്ടി കുമ്പള സ്റ്റേഷനിൽ നിന്നും പുറപ്പെട്ട അല്പസമയത്തിനു ശേഷമാണ് കല്ലേറുണ്ടായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ കാസർഗോഡ് ആർപിഎഫ് കേസെടുത്തു. റെയിൽവേ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
keyword : train-accident-injured-girl