പതിനാറുകാരിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പത്തൊമ്പതുകാരനെതിരെ കേസ്


ബദിയടുക്ക, (മെയ് 12 2019, www.kumblavartha.com) ● പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മാതാവിന്റെ പരാതി. സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. ഗോളിയടുക്കയിലെ പ്രവീണിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.

പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 16 കാരിയായ പെണ്‍കുട്ടിയെ പ്രവീണ്‍ ബൈക്കില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
keyword : tortured-16-years-old-girl-case-filed-against-nineteen-years-old-boy