ഉന്നത വിജയികളെ എം. എസ്. എഫ് അനുമോദിച്ചു


മൊഗ്രാൽ പുത്തൂർ, (മെയ് 27, 2019, www.kumblavartha.com) ● എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ A + നേടി നാടിന് അഭിമാനമായി മാറിയ ഫാത്തിമ. യു, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് പൊതു പരീക്ഷയിൽ അഞ്ചാം തരത്തിൽ ടോപ് പ്ലസ് നേടി നാടിനഭിമാനമായി മാറിയ അന മൊയ്തീൻ, ഹുസ്ന സിദ്ധീഖ് ബേക്കൽ, റഫ റഫീഖ്, പത്താം തരത്തിൽ ടോപ്പ് പ്ലസ് നേടിയ നാഫിയ സീദു കസബ് എന്നിവർക്ക് എം.എസ്.എഫ് കുന്നിൽ ശാഖയുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ബദറുൽ മുനീർ.സിനാൻ എന്നിവർ ഉപഹാരം സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി ഇർഫാൻ കുന്നിൽ .അൻസാഫ് ഹസ്സൻ. ഇൻഷാഫ്.ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു.
keyword : top-winners-m-s-f-Congratulated