മൊഗ്രാലിൽ ആറു മാസം മുമ്പ് സ്ഥാപിച്ച തെരുവു വിളക്കുകൾ കണ്ണടച്ചു. ഗുണമേന്മയില്ലായ്മയാണെന്ന് ആക്ഷേപം


മൊഗ്രാൽ, (മെയ് 08 2019, www.kumblavartha.com) ● മൊഗ്രാലിൽ ആറു മാസം മുമ്പ് സ്ഥാപിച്ച തെരുവു വിളക്കുകൾ കണ്ണടച്ചു. 17,18,19 നമ്പർ വാർഡുകളിലെ തെരുവു വിളക്കുകളാണ് സ്ഥാപിച്ച് മാസങ്ങൾക്കകം തന്നെ കണ്ണടച്ചത്. ഗുണമേന്മയില്ലാത്ത വിളക്കകളായതിനാലാണ് ഇവ ഇത്രയും വേഗം പ്രവർത്തനരഹിതമായ തെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രത്യേകിച്ച് റമദാനിൽ കുട്ടികളും വയോധികരുമുൾപ്പെടെയുള്ളവർ രാത്രിയും പുലർച്ചെയും പള്ളികളിലേക്ക് പോകുന്ന വഴികളിലാണ് വിളക്കുകളണഞ്ഞ് പോയിട്ടുള്ളത്. ഇത് നാട്ടുകാർക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കേടായ മുഴുവൻ വിളക്കുകളും ഉടൻ നന്നാക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു.
keyword : street-lamp-orphan-lamp