എസ്.എസ്.എൽ.സി : രണ്ട് ഫുൾ എ പ്ലസടക്കം 98.5% വിജയം, ജി.വി.എച്ച് എസ്..എസ്.മൊഗ്രാലിന് മികച്ച നേട്ടം


മൊഗ്രാൽ, (മെയ് 09 2019, www.kumblavartha.com) ● എസ്.എസ്.എൽ.സി പരീക്ഷയിൽ മൊഗ്രാൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. ആകെ പരീക്ഷയെഴുതിയ 194 പേരിൽ രണ്ട് ഫുൾ എ പ്ലസടക്കം191 പേർ തുടർപഠനത്തിന്‌ അർഹത നേടി. 98.5% മാണ് വിജയം. മൊഗ്രാൽ നാങ്കിയിലെ ഫാറൂഖ് മൗലവിയുടെ മകൾ ഫൗസിയ എം.കെ, മൊഗ്രാൽ കോട്ടയിലെ അക്ബറിന്റെ മകൾ ഖദീജത്ത് സുൽഫ എന്നിവരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്അഭിമാനമായത്. മൊഗ്രാൽ ലീഗാഫീസിന്സമീപത്തെ അഷ്‌റഫിന്റെ മകൾ ആദില  9 വിഷയത്തിൽ എ പ്ലസ് നേടിയിട്ടുണ്ട്.  മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ സർക്കാർ തെരഞ്ഞെടുത്ത ഏക വിദ്യാലയമാണ് ജി.വി.എച്ച് എസ്.എസ്.മൊഗ്രാൽ.
keyword : sslc-two-full-aplus-98.5-percentage-victory-gvhs-mogral