എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി അബ്ദുൽ ഹമീദ് താരമായി


കുമ്പള, (മെയ് 08 2019, www.kumblavartha.com) ● എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉളുവാറിലെ അബ്ദുൽ ഹമീദ് താരമായി. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ അബ്ദുൽ ഹമീദ് ഉളുവാർ ബായിക്കട്ടയിലെ കെ എച്ച് മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഇവരുടെ നാലാമത്തെ മകനാണ് അബ്ദുൽ ഹമീദ്. ബി ടെക് എഞ്ചിനീയറായ സഹോദരൻ നബീൽ ബംഗളൂരിൽ കമ്പനി ഉദ്യോഗസ്ഥനാണ്. സഹോദരിമാർ: നാദിറ(എഞ്ചിനീയർ), നഹല ( വിദ്യാർത്ഥിനി എഫ് എൻ ഡി ).
അബ്ദുൽ ഹമീദിനെ നാട്ടുകാർ അഭിനന്ദിച്ചു. അബ്ദുൽ ഹമീദിന് ഉളുവാർ എം എസ് എഫ് കമ്മിറ്റിയുടെ ഉപഹാരം യൂസുഫ് ഉളുവാർ കൈമാറി.
keyword : sslc-full-aplus-abdul-hameed