എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ഹെൽപ് ഡെസ്ക് ഒരുക്കും - ദുബൈ മംഗൽപാടി പഞ്ചായത്ത് കെ എം സി സി


ദുബൈ, (മെയ് 04 2019, www.kumblavartha.com) ● മംഗൽപാടി പഞ്ചായത്ത് കെ എം സി സി യുടെ വിദ്യാർത്ഥി ശാക്തീകരണ പദ്ധതിയായ "സെപ്" എസ് എസ് എൽ സി / പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലങ്ങൾ അറിയാൻ സൗജന്യ ഹെല്പ് ഡെസ്ക് ആരംഭിക്കും , മംഗൽപാടി പഞ്ചായത്ത് പരിധിയിലെ ബന്ദിയോട് (ഗൂഗിൾ കഫെ) , ഉപ്പള (കുമ്പോൽ ട്രാവെൽസ്) , പച്ചമ്പള (അക്ഷയ സെന്റര്), നയാബസാർ (അക്ഷയ സെന്റർ),ഷൈൻ സർവീസ് സെന്റർ (മള്ളങ്കൈ)  മുതലായ കേന്ദ്രങ്ങളിൽ സേവനം  ഉപയോഗപ്പെടുത്താനാകും വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രിന്റ് ലഭ്യമാക്കിട്ടുണ്ട്.
ഉന്നത മാർക്ക് കരസ്ഥമാക്കി ഉപരി പഠനത്തിനർഹരാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് സെപ് സ്‌കോളർഷിപ്പ് നൽകുമെന്നും  ഭാരാവാഹികൾ അറിയിച്ചു.
keyword : sscl-exam-result-help-desk-dubai-mangalpadi-kmcc-panchayath