ഓടുന്ന ബൈക്കിൽ പാമ്പ്


പൊയിനാച്ചി, (മെയ് 13 2019, www.kumblavartha.com) ● ഓടുന്ന ബൈക്കിൽനിന്ന് പാമ്പ് തലനീട്ടി പുറത്തുവന്നത് യാത്രക്കാരനെ പരിഭ്രാന്തനാക്കി. ശനിയാഴ്ച രാത്രി പത്തോടെ കൊളത്തൂർ പെർളടുക്കത്താണ് സംഭവം. കാസർകോട്ടുനിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ 23 കിലോമീറ്റർ യാത്രചെയ്ത ശേഷമാണ് പാമ്പിനെ കണ്ടത്.

പാമ്പ് ബൈക്കിന്റെ മുൻഭാഗത്തെ ഹാൻഡിലിനോട് ചേർന്ന മീറ്റർ ബോക്സിനടിയിൽ നേരത്തെ കയറിയതാണെന്ന് സംശയിക്കുന്നു. കൊളത്തൂർ പതിക്കാൽ കാളരാത്രി ഭഗവതി ക്ഷേത്രം കമാനത്തിനടുത്ത റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോൾ ബൈക്ക് കുലുങ്ങുകയും പാമ്പ് തല നീട്ടി പെട്രോൾ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയും ചെയ്തു. ബൈക്ക് ഒരു വിധം നിർത്തി യുവാവ് റോഡരികിൽ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. അവരെത്തി വിഷപ്പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു.
keyword : snake-bike