കാമുകനോടൊപ്പം ഒളിച്ചോടി പിടിയിലായ ഇരുപത്തിയഞ്ചുകാരിയെ കോടതി റിമാന്റ് ചെയ്തു


കുമ്പള, (മെയ് 05 2019, www.kumblavartha.com) ● കാമുകനോടൊപ്പം വീടുവിട്ട് ഒളിച്ചോടിയ ഇരുപത്തിയഞ്ചുകാരിയെ കോടതി റിമാന്റ് ചെയ്തു. കുക്കാറിലെ ഹമീദിന്റെ ഭാര്യ ആയിശത്ത് ശബാന(25)യെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഏപ്രിൽ 25 നാണ് യുവതി കുഞ്ചത്തൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് നാലും ആറും വയസുള്ള രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് പോയത്. മടങ്ങി വരാത്തതിനെത്തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വെള്ളിയാഴ്ചയാണ് യുവതി പയ്യന്നൂർ കാങ്കോൽ  ശരീഫിനോടൊപ്പം താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്ത് കുമ്പള സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ശരീഫ്. പിന്നീട് ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. യുവാവിനെ കോടതി ആൾ ജാമ്യത്തിൽ വിട്ടു. എന്നാൽ കാമുകനോടൊപ്പം പോകാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയെ റിമാന്റ് ചെയ്ത് ജയിലിലേക്കയക്കുകയായിരുന്നു.
keyword : remanded-court-arrested-25-years-old-woman